അനുബന്ധ വാര്ത്തകള്
- ഈ പഴയ ഷൂസ് ലേലത്തിൽ വിറ്റത് 3 കോടി രൂപക്ക് !
- ഏഴുവയസുകാരന്റെ വായിൽനിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 527 പല്ലുകൾ !
- സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് തമിഴ് സൂപ്പർ താരം അജിത് !
- ഇൻസ്റ്റഗ്രാമിലെ ഗ്ലാമർ താരത്തിന്റെ മൃതദേഹം കഴുത്തറുക്കപ്പെട്ടനിലയിൽ സ്യൂട്ട്കേസിനുള്ളിൽ
- മനസുകൊണ്ട് ടൈപ്പ് ചെയ്യാം, ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യയുമായി ഫെയ്സ്ബുക്ക് !
ഈ വൃക്ഷങ്ങൾക്ക് ഇങ്ങനെ ചില ഗുണങ്ങൾ ഉണ്ട്, അറിയൂ !
വാസ്തു പ്രകാരം വീടൊരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് വാസ്തു അനുസരിച്ച് വീടിന്റെ പരിസരവും തയ്യാറാക്കുക എന്നത്. വൃക്ഷങ്ങൾ പ്രകൃതിയുടെ സമ്പത്താണ് എന്ന് പറയാറുണ്ട്. അതുപോലെതന്നെ ചില വൃക്ഷങ്ങൾ വീടിന്റെ ശരിയായ ദിക്കുകളിൽ നട്ടു വളർത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഉന്നതിക്ക് സഹായിക്കും
വീടിന്റെ വടക്ക് ഭാഗത്ത് നട്ടുപിടിപ്പിക്കാൻ ഉത്തമമായ വൃക്ഷമാണ് നെല്ലി. ഫലം നൽകുന്ന വാഴ വീടിനു ചുറ്റും നട്ടുവളർത്തുന്നത് ഐശ്വര്യം നൽകും. വീടുകളിൽ ഏറ്റവും പ്രധാനമായി നട്ടു വളർത്തേണ്ട ചെടിയാണ് തുളസി. ഔഷധ ഗുണവും ഐശ്വര്യവും ഒരേസമയം നൽകുന്ന ഒരു ചെടിയാണിത്.
വീടിന് ചുറ്റും കവുങ്ങ് നട്ടുപിടിപ്പിക്കുന്നത് ഉത്തമമാണ്. വീടിന്റെ വടക്കുകിഴക്ക് മൂലയിൽ കണിക്കൊന്ന നട്ടു വളർത്തുന്നതിലൂടെ കുടുംബത്തിൽ സമ്പത്ത് വർധിക്കും എന്ന് ജ്യോതിഷ പണ്ഡിതൻമാർ പറയുന്നു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ നിന്നും നിശ്ചിത അകലത്തിൽ മാത്രമേ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാവു. വേരുകളുടെ സഞ്ചാരമോ മരത്തിന്റെ ഉയരമോ വീടിന് ദോഷകരമാകാതെ പ്രത്യേകം ശ്രദ്ധിക്കണം.