1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty, Anushka Shetty

അനുഷ്‌ക ഷെട്ടി വരുന്നു, മമ്മൂട്ടിയുടെ നായികയാകാന്‍ !

അനുഷ്ക ഷെട്ടി
മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടി വരുന്നു. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുഷ്ക നായികയാകുന്നത്. മമ്മൂട്ടിയുടെ പരോൾ എന്ന സിനിമയുടെ സംവിധായകനാണ് ശരത് സന്ദിത്. 
 
യഥാർത്ഥത്തിൽ മമ്മൂട്ടിയുമൊത്ത് ചെയ്യാൻ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോൾ ആയിരുന്നില്ല. അതൊരു മാസ്സ് പ്രൊജക്റ്റ് ആയിരുന്നു. ആ ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത് അനുഷ്ക ഷെട്ടിയെയാണ്. എന്നാൽ പല പ്രശ്നങ്ങൾ മൂലം ആ സിനിമ ആദ്യം ചെയ്യാൻ സാധിച്ചില്ല. പ്രധാനമായും താരങ്ങളുടെ ഡേറ്റുകളുടെ പ്രശ്നം മൂലമാണ് ചിത്രം മാറ്റിവെക്കേണ്ടി വന്നത് എന്നും ശരത് പറയുന്നു. 
 
പ്രണയത്തിന് പ്രാധാന്യമുള്ളതും പെർഫോമൻസ് ഓറിയന്റഡുമാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരൻ കഥയും തിരക്കഥയുമൊരുക്കുന്ന ഈ ചിത്രത്തിന്റെ വർക്കുകളിലേക്ക് താൻ ഉടനെ പ്രവേശിക്കുമെന്നും ശരത് സന്ദിത് പറയുന്നു. 
 
മമ്മൂട്ടിയുടെ നായികയായി അനുഷ്ക എത്തുന്ന സിനിമയ്‌ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാകും ഇനി  ആരാധകർ. 
അടുത്ത ലേഖനം
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജീവിതത്തില്‍ മറക്കില്ല, പലപ്പോഴും കരഞ്ഞുപോയി - ബോളിവുഡ് താരറാണിയുടെ വെളിപ്പെടുത്തല്‍ !