1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mallika about Sukumaran

സുകുമാരന്‍ ജീവിതത്തിലേക്ക് എത്തിയില്ലെങ്കില്‍ താന്‍ രക്ഷപ്പെടില്ലായിരുന്നെന്ന് മല്ലിക

Mallika Sukumaran
ആദ്യ വിവാഹബന്ധം തകര്‍ന്നതിനു ശേഷം നടന്‍ സുകുമാരന്‍ തന്റെ ജീവിതത്തിലേക്ക് കയറിവന്നതാണ് വലിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്ന് നടി മല്ലിക സുകുമാരന്‍. ജഗതി ശ്രീകുമാറിനെയാണ് മല്ലിക ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം തകര്‍ന്നതിനു ശേഷമാണ് സുകുമാരന്‍ മല്ലികയെ വിവാഹം കഴിച്ചത്. 
 
ജഗതിയുമായുള്ള ബന്ധത്തെ മല്ലികയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ജഗതിക്കൊപ്പം മല്ലിക ഒളിച്ചോടുകയായിരുന്നു. പിന്നീട് ജഗതിയുമായുള്ള ബന്ധം തകര്‍ന്ന ശേഷം മല്ലിക തന്റെ വീട്ടുകാരോട് അടുത്തത് സുകുമാരന്‍ വഴിയാണ്. സുകുമാരന്‍ ജീവിതത്തിലേക്ക് വന്ന ശേഷമാണ് തനിക്ക് എല്ലാം ലഭിച്ചതെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞു. 
 
അടുത്ത ലേഖനം
ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം, ആ ചിത്രം പൊളിഞ്ഞതില്‍ മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ; അതിനുശേഷം മമ്മൂട്ടിയോട് സംസാരിക്കാതെ ലാല്‍ ജോസ് !