അങ്ങനെയൊരു സിനിമ ഇനി ഒരിക്കലും ചെയ്യില്ല, മേക്കോവറിന് വേണ്ടി ശരീരത്തെ നന്നായി ടോര്‍ച്ചര്‍ ചെയ്തു: പൃഥ്വിരാജ്

രേണുക വേണു| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (17:08 IST)

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ സെക്കന്റ് ഷെഡ്യൂളിന് വേണ്ടി സഹാറ മരുഭൂമിയിലേക്ക് പോകുകയാണെന്ന് പൃഥ്വിരാജ് സുകുമാരന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ജന ഗണ മന തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം താന്‍ സഹാറ മരുഭൂമിയില്‍ ആയിരിക്കുമെന്നും ആദ്യദിനം ആരാധകര്‍ക്കൊപ്പം ജന ഗണ മന കാണാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

2008 ല്‍ താന്‍ കമ്മിറ്റ് ചെയ്ത പ്രൊജക്ടാണ് ആടുജീവിതമെന്ന് പൃഥ്വിരാജ് പറയുന്നു. ശരീരത്തെ ടോര്‍ച്ചര്‍ ചെയ്താണ് ആടുജീവിതത്തിന് വേണ്ടി മേക്കോവര്‍ നടത്തിയതെന്നും ആടുജീവിതം പോലൊരു സിനിമ ഇനി ഒരിക്കലും കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ആടുജീവിതം പോലൊരു സിനിമയോട് നൂറ് ശതമാനം ഇനി 'നോ' പറയും. ശരീരത്തെ അത്രയും ഫിസിക്കലി ടോര്‍ച്ചര്‍ ചെയ്താണ് മേക്കോവര്‍ നടത്തിയത്. ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും അത്രയും കോംപ്രമൈസ് ചെയ്യില്ല. ആടുജീവിതം നേരത്തെ കമ്മിറ്റ് ചെയ്ത സിനിമയായതുകൊണ്ട് അത് ചെയ്തു. എത്രത്തോളം ശരീരം മെലിഞ്ഞിട്ടുണ്ടെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :