ദുല്‍ഖറും പൃഥ്വിരാജും ഇന്ദ്രജിത്തും കുട്ടികള്‍, മമ്മൂട്ടിക്കൊപ്പം ബാബു ആന്റണിയും സുകുമാരനും, അപൂര്‍വ്വ ചിത്രം !

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഏപ്രില്‍ 2022 (17:18 IST)

ദുല്‍ഖറും പൃഥ്വിരാജും ഇന്ദ്രജിത്തും കുട്ടികള്‍ മമ്മൂട്ടിക്കൊപ്പം ബാബു ആന്റണിയും സുകുമാരനും വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ഒരു ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
1989ല്‍ പുറത്തിറങ്ങിയ കാര്‍ണിവല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രമാണ് ഇതെന്നാണ് മനസ്സിലാക്കാനാവുന്നത്.

മമ്മൂട്ടിയെ നായകനാക്കി പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്‍ണിവല്‍. കഥയും തിരക്കഥയും എസ് എന്‍ സ്വാമിയുടെതാണ്. ഷൈനി ഫിലിംസിന്റെ ബാനറില്‍ രാമകൃഷ്ണന്‍ അബ്ദുള്ള ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാബു ആന്റണിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ ഡ്യൂപ്പില്ലാതെ ആയിരുന്നു ബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിച്ചത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :