1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Mohanan in Shankar's next with Ram Charan?

രാംചരണിന്റെ നായികയാകാന്‍ മാളവിക മോഹനന്‍ ?

ഷങ്കര്‍
ഫെബ്രുവരിയിലായിരുന്നു രാംചരണിനൊപ്പമുള്ള പാന്‍-ഇന്ത്യന്‍ ചിത്രം ഷങ്കര്‍ പ്രഖ്യാപിച്ചത്.കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' പൂര്‍ത്തിയാകാത്തതിനാല്‍ സംവിധായകന്റെ ഈ ചിത്രവും വൈകുകയാണ്. എന്നാല്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോളിവുഡ് സിനിമ ലോകം.മാളവിക മോഹനന്‍ ആണ് ഈ ചിത്രത്തിലെ നായിക എന്നാണ് പുതിയ വിവരം. 
 
നേരത്തെ ദക്ഷിണകൊറിയന്‍ നടി ബേ സുസിയുടെയും ബോളിവുഡ് താരം ആലിയ ഭട്ടിന്റെയും പേരുകള്‍ ഇതേ കഥാപാത്രത്തിനായി ഉയര്‍ന്നുവന്നിരുന്നു. മാളവികയുടെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടി ആകും ഇത്.
 
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.ഇതാദ്യമായാണ് ഒരു തെലുങ്ക് നായകനൊപ്പം ഷങ്കര്‍ ഒന്നിക്കുന്നത്. 
അടുത്ത ലേഖനം
'കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി';ബിടെക്ക് കാലത്തെ പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി