'എന്റെ സ്വീറ്റസ്റ്റ് ബ്രദര്‍'; രാം ചരണിന് പിറന്നാള്‍ ആശംസകളുമായി അല്ലു അര്‍ജുന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 27 മാര്‍ച്ച് 2021 (15:52 IST)

നടന്‍ രാം ചരണ്‍ തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസകള്‍ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ടോളിവുഡിലെ നടന്റെ സുഹൃത്തുക്കളെല്ലാം ആശംസകള്‍ അറിയിച്ചു. അക്കൂട്ടത്തില്‍ അല്ലു അര്‍ജുന്റെ ആശംസയാണ് ശ്രദ്ധേയമാകുന്നത്. ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

'ജന്മദിനാശംസകള്‍, എന്റെ സ്വീറ്റസ്റ്റ് ബ്രദര്‍'-അല്ലുഅര്‍ജുന്‍ കുറിച്ചു.

രാജമൗലി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ആര്‍ ആര്‍ ആര്‍'ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാംചരണ്‍ ആണ്. ജന്മദിനത്തോട് അനുബന്ധിച്ച് ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അച്ഛന്‍ ചിരഞ്ജീവി നായകനായെത്തുന്ന 'ആചാര്യ' എന്ന ചിത്രത്തില്‍ രാം ചരണും അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :