കൈകളില്‍ തോക്കുമായി ചിരഞ്ജീവിയും മകന്‍ രാം ചരണും, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'ആചാര്യ' ടീം

കെ ആര്‍ അനൂപ്| Last Modified ശനി, 27 മാര്‍ച്ച് 2021 (10:58 IST)

36-ാം ജന്മദിനം ആഘോഷിക്കുകയാണ് തെലുങ്ക് താരം രാം ചരണ്‍. ഈ വേളയില്‍ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ആചാര്യ'ലെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന്റെ അച്ഛന്‍ ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ രാം ചരണ്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.പുതിയ പോസ്റ്ററില്‍ അച്ഛനും മകനും ഒരുമിച്ച് തോക്കുകളുമായി വരുന്നത് കാണാം.'മഗധീര', 'ബ്രൂസ് ലീ - ദി ഫൈറ്റര്‍' എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിരഞ്ജീവി-രാംചരണ്‍ ടീമിന്റെ മൂന്നാമത്തെ സിനിമയാണ് 'ആചാര്യ'.

ക്ഷേത്ര ഫണ്ടുകളും മറ്റും ദുരുപയോഗത്തിനെതിരെ പോരാടുന്ന ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ കഥയാണ് പറയുന്നത്.ചിരഞ്ജീവിയാണ് ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊട്രല ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് രാം ചരണ്‍ ആണ്. കാജല്‍ അഗര്‍വാളാണ് നായിക വേഷത്തിലെത്തുന്നത്.സോനു സുദ് ആണ് ചിത്രത്തിലെ വില്ലന്‍.140 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ 2021 മെയ് 13 ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :