രാംചരണിന്റെ നായികയാകാന്‍ ആലിയ ഭട്ട് ?

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 24 മെയ് 2021 (20:24 IST)

ഫെബ്രുവരിയിലായിരുന്നു രാംചരണിനൊപ്പമുള്ള പാന്‍-ഇന്ത്യന്‍ ചിത്രം ഷങ്കര്‍ പ്രഖ്യാപിച്ചത്.കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' പൂര്‍ത്തിയാകാത്തതിനാല്‍ സംവിധായകന്റെ ഈ ചിത്രവും വൈകുകയാണ്. എന്നാല്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോളിവുഡ് സിനിമ ലോകം.

ബോളിവുഡ് നടി ആലിയ ഭട്ട് ആണ് ഈ ചിത്രത്തിലെ നായിക എന്നാണ് പുതിയ വിവരം. നേരത്തെ ദക്ഷിണകൊറിയന്‍ നടി ബേ സുസിയുടെ പേരും ഇതേ കഥാപാത്രത്തിനായി ഉയര്‍ന്നുവന്നിരുന്നു.

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍'നു ശേഷം വീണ്ടും ആലിയ ഭട്ട് തെന്നിന്ത്യന്‍ സിനിമകളില്‍ എത്തുമോ എന്നത് കണ്ടുതന്നെ അറിയണം. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.ഇതാദ്യമായാണ് ഒരു തെലുങ്ക് നായകനൊപ്പം ഷങ്കര്‍ ഒന്നിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :