വിവേകിന്റെ ഭാഗങ്ങള്‍ റീ ഷൂട്ട് ചെയ്യാന്‍ ഷങ്കര്‍, 'ഇന്ത്യന്‍ 2' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (17:12 IST)

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'ഇന്ത്യന്‍ 2'. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.സംവിധായകന്‍ ഷങ്കറും നിര്‍മ്മാതാക്കളും തമ്മിലുള്ള ചില പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിവരം. അന്തരിച്ച നടന്‍ വിവേക്
ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമാപ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു വിവേക്
കമല്‍ ഹാസനുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് കാണുന്നത്. നിലവില്‍ വിവേകിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ റീ ഷൂട്ട് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.വിവേകിന്റെ പകരക്കാരനെ ഷങ്കര്‍ അടുത്തുതന്നെ കണ്ടെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ 60% ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകന്‍ ഷങ്കര്‍ അറിയിച്ചു.സിദ്ധാര്‍ത്ഥ്, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :