1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malaikkottai Valiban Christmas Release

മലൈക്കോട്ടൈ വാലിബന്‍ ഈ വര്‍ഷം തന്നെ; റിലീസിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ്

Malaikkottai Valiban Christmas Release
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക്. 2023 ന്റെ അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വേള്‍ഡ് വൈഡായാകും ചിത്രത്തിന്റെ റിലീസ്. വാലിബന്‍ ക്രിസ്മസ് റിലീസായി എത്തുമെന്ന് വിതരണ കമ്പനി തിയറ്ററുകളെ അറിയിച്ചിട്ടുണ്ട്. 
 
മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാന്‍ മരുഭൂമിയില്‍ അടക്കം നടന്നിരുന്നു. മോഹന്‍ലാല്‍ വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് വാലിബന്‍. ഗുസ്തി പ്രമേയമാക്കിയാണ് ചിത്രം. മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം ആക്ഷന്‍ ഴോണറില്‍ ഉള്ളതാണ്. 
 
ദൈര്‍ഘ്യമേറിയ സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ അഭിനയിക്കുക. മോഹന്‍ലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ജയിലര്‍' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി,യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണമെന്ന് ആവശ്യം