ദുല്‍ഖര്‍-ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ ആന്റണി വര്‍ഗീസും ? പെപ്പെയ്ക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്| Last Modified ശനി, 19 ഓഗസ്റ്റ് 2023 (15:18 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ദുല്‍ഖറിന്റെ തന്നെ വേഫേറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ടിനു പാപ്പച്ചന്റെ സിനിമ ആയതിനാല്‍ ആന്റണി വര്‍ഗീസ് ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതേ ചോദ്യം പെപ്പെയ്ക്ക് മുന്നിലും എത്തി.

'ആര്‍ഡിഎക്‌സ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് നടന് മുന്നില്‍ ഈ ചോദ്യം എത്തിയത്. അതിനെപ്പറ്റി ഇപ്പോള്‍ പറയാന്‍ ആവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ആന്റണി വര്‍ഗീസ്. സിനിമയില്‍ ഇല്ലെന്നോ ഉണ്ടെന്നോ ആന്റണി പറഞ്ഞില്ല. എന്തായാലും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആകും ആരംഭിക്കുക.ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത റിലീസിന് ഇനി അഞ്ച് നാളുകള്‍ കൂടിയേ ഉള്ളൂ. ഇതേ ദിവസം തന്നെയാണ് ആന്റണി വര്‍ഗീസിന്റെ 'ആര്‍ഡിഎക്‌സ്' റിലീസിന് എത്തുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :