1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Look out for ram gopal varma

സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

Look Out Notice
സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ച കേസിലാണ് രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചന്ദ്ര ബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് കേസ്. രാമലിംഗം എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് സംവിധായകനെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് രം ഗോപാല്‍ വര്‍മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 
 
എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയും പിന്നാലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ആയിരുന്നു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് നേരത്തേ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് ഗോപാല്‍ വര്‍മ്മ ഒളിവില്‍ പോവുകയായിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാം ഗോപാൽ വർമ്മ ഒളിവിൽ പോയതെന്തിന്?