കേസ് അന്വേഷിക്കാന്‍ പോലീസ് യൂണിഫോമില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശക്തമായ വേഷത്തില്‍ സുരഭി ലക്ഷ്മിയും, 'കുറി' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 9 ഏപ്രില്‍ 2022 (10:04 IST)

വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കുറി. നടന്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്.















A post shared by KR Praveen (@k.r.praveen)

ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു വേഷമിടുന്നത്.

കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :