അനുബന്ധ വാര്‍ത്തകള്‍
- 'റിയലിസ്റ്റിക് ത്രില്ലര്‍'; മേപ്പടിയാന്‍ ഇഷ്ടപ്പെട്ടെന്ന് നടി ശ്വേത മേനോന്
- പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം കൂടി താരസംഘടനയായ 'അമ്മ', വീഡിയോ
- തോളോട് തോള് ചേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും, ആരാധകര്‍ കാത്തിരുന്ന ചിത്രം !
- രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ശ്വേത മേനോന്, സൈക്കോ ഹൊറര്‍ ത്രില്ലര്‍ 'പള്ളിമണി'യില്‍ നിത്യദാസും
- 21 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് വിശ്വസുന്ദരിപ്പട്ടം; അഭിമാനമായി ഹര്‍നാസ് സന്ധു
ലജ്ജയില്ലാതെ 'മേപ്പടിയാന്‍' ആഘോഷിക്കും,തിയേറ്ററുകളില്‍ എത്തിക്കാന്‍ 4 വര്‍ഷമെടുത്തു: ഉണ്ണി മുകുന്ദന്‍
ഉണ്ണിമുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് മേപ്പടിയാന്‍. ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനം തുടരുകയാണ്. തനിക്ക് ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാലുവര്‍ഷം എടുത്തു എന്നും മേപ്പടിയാന്‍ എന്നും ലജ്ജയില്ലാതെ ആഘോഷിക്കുമെന്നും നടന്‍ പറയുന്നു.
'ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ എനിക്ക് നാല് വര്‍ഷമെടുത്തു. ഒ.ടി.ടി-ക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് മറ്റൊരു 1 വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയിലുള്ള എന്റെ കാലയളവിലുടനീളം ഞാന്‍ ഈ സിനിമ ലജ്ജയില്ലാതെ ആഘോഷിക്കും, സിനിമ എത്ര മികച്ചതാണെന്നത്തില്ലും പ്രേക്ഷകര്‍ എത്ര ഗംഭീരമായി സ്വീകരിച്ചു എന്നതിലും അഭിമാനിക്കുന്നു.'- ഉണ്ണിമുകുന്ദന്‍ കുറിച്ചു.
'നിങ്ങള്‍ ഇപ്പോഴും മേപ്പടിയന്‍ ഹാംഗ് ഓവറിലാണൊ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ ഞങ്ങള്‍ കാത്തിരിക്കുന്നു' - എന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കുകയായിരുന്നു നടന്‍.
എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം മത്സരിക്കുന്നു.