മുടക്കിയ കാശെങ്കിലും തിരിച്ചുപിടിക്കുമോ പൃഥ്വിരാജിന്റെ 'ഖലീഫ'?
ഓണം ബോക്‌സ്ഓഫീസിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാതെ പൃഥ്വിരാജ് സുകുമാരൻ ചിത്രം 'ഖലീഫ'. നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വമ്പൻ വിജയമായതോടെ അത് 'ഖലീഫ'യ്ക്ക് പണിയായി.
ഖലീഫ നേടിയത്
സാക്‌നിൽക് റിപ്പോർട്ട് പ്രകാരം റിലീസിന് ശേഷമുള്ള പത്താം ദിനം വെറും 90 ലക്ഷം മാത്രമാണ് ഖലീഫയുടെ ഇന്ത്യ നെറ്റ് കളക്ഷൻ. 608 ഷോകൾ മാത്രമാണ് ഇന്ത്യയിൽ നടന്നത്. ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 18.64 കോടി മാത്രമാണ്. ചിത്രത്തിന്റെ ഇന്ത്യ ഗ്രോസ് കളക്ഷൻ 21.59 കോടിയാണ്.
ഓവർസീസ് മാർക്കറ്റ്
ഓവർസീസ് മാർക്കറ്റിലും ഖലീഫയ്ക്ക് ഡിമാൻഡ് കുറവാണ്. 19.50 കോടിയാണ് ഓവർസീസിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്.
റിലീസിന് ശേഷമുള്ള ഒൻപതാം ദിനം 1.05 കോടിയും എട്ടാം ദിനം 1.32 കോടിയുമാണ് ഖലീഫയ്ക്ക് ലഭിച്ചത്.
ഒക്യുപ്പെൻസി
റിലീസിന് ശേഷമുള്ള പത്താം ദിനത്തിൽ വെറും 608 ഷോകൾ മാത്രമാണ് ഇന്ത്യയിൽ നടന്നത്. സിനിമയുടെ ഒക്യുപ്പെൻസി 37.72 ആയിരുന്നു. ശനിയാഴ്ച അവധി ദിനമായിട്ടും ചിത്രത്തിനു കാര്യമായ കളക്ഷനില്ല.
തിരിച്ചുപിടിക്കുമോ മുടക്ക് മുതൽ?
ഏതാണ്ട് 50 കോടിയോളമാണ് 'ഖലീഫ'യ്ക്ക് ചെലവായത്. വേൾഡ് വൈഡായി ചിത്രത്തിന്റെ കളക്ഷൻ 40 കോടിയിലേക്ക് എത്തിയിട്ടേയുള്ളൂ. ബജറ്റ് തിരിച്ചുപിടിക്കാൻ ഖലീഫയ്ക്ക് സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കളക്ഷനിൽ നിന്ന് വ്യക്തമാകുന്നത്. Read Also: 'ഇതാണോ കുട്ടികൾ ഉപയോഗിക്കേണ്ട ടോയ്‌ലറ്റുകൾ'; സർക്കാർ സ്‌കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സിജെപി (വീഡിയോ)