1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Keerthy suresh is getting married

വരൻ ബന്ധു; കീർത്തി സുരേഷ് വിവാഹത്തിരക്കിൽ, അധികം ദിവസമില്ലെന്ന് റിപ്പോർട്ട്

Keerthy suresh is getting married
നടി കീർത്തി സുരേഷ് വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസം കീർത്തിയുടെ മാതാപിതാക്കളുടെ വിവാഹവാർഷികം ആയിരുന്നു. കീർത്തിയുടെ വരൻ കുടുംബത്തിൽ നിന്നും തന്നെയെന്നാണ് റിപ്പോർട്ടിലെ പരാമർശം. മേനകയുടെയാണോ സുരേഷിന്റെ കുടുംബത്തിലെ അംഗമാണോ എന്ന് വ്യക്തത വരുത്തിയിട്ടില്ല. JFW ബിൻജ് എന്ന മാധ്യമത്തിന്റേതാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻപൊരിക്കൽ ഗോവയിൽ വച്ച് ഡെസ്റ്റിനേഷൻ വെഡിങ് ആണ് പ്ലാൻ ചെയ്യുന്നത് എന്ന് കീർത്തി പറഞ്ഞിരുന്നു.
 
കീർത്തിയുടെ സഹോദരി രേവതിയുടെ വിവാഹം കഴിഞ്ഞിട്ട് വളരെ വർഷങ്ങളായി. ഏതാണ്ട് അന്ന് മുതൽ കീർത്തിയും വിവാഹം ചെയ്യും എന്ന് റിപോർട്ടുകൾ തുടരെത്തുടരെ വന്നിരുന്നു. തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാകും വരൻ എന്നായിരുന്നു മറ്റൊരു റിപ്പോർട്ടിലെ പരാമർശം. ഇതൊന്നും സത്യമായിരുന്നില്ല.
 
32 വയസുണ്ട് കീർത്തിക്ക്. ബാലതാരമായാണ് കീർത്തി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് നിരവധി താരങ്ങൾക്കൊപ്പം നായികയായി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കി. സിനിമാ ലോകത്തു നിന്നുമാകും കീർത്തിക്ക് വരൻ എന്ന് പല റിപ്പോർട്ടുകളിലും പരാമർശം വന്നു കഴിഞ്ഞു. ഒരിക്കൽ അക്കാര്യത്തിൽ വ്യക്തത വരുത്തി പിതാവും ചലച്ചിത്ര നിർമാതാവും നടനുമായ സുരേഷ് കുമാർ തന്നെ രംഗത്തെത്തിയിരുന്നു.  
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
കങ്കുവ ഒരു എതിരാളിയേ അല്ല, പ്രതിഷേധങ്ങളും വെറുതെ; അമരൻ 300 കോടി ക്ലബ്ബിലേക്ക്