അനുബന്ധ വാര്‍ത്തകള്‍
- ‘ഒരു സ്ത്രീയേയും അച്ഛൻ മുതലെടുത്തിട്ടില്ല’ - ദുൽഖർ ചിത്രത്തിനെതിരെ ആരോപണം ശക്തമാകുന്നു
- "നിന്റെ പടം ഇവിടെ റിലീസ് ചെയ്യട്ടേ അപ്പോൾ തരാം നിനക്കുള്ള വടയും ചായയും": രാകുലിനെതിരെ ദുൽഖർ ആരാധകർ
- മഹാനടി നേടിയത് 60 കോടി! തെലുങ്കിൽ മാസായി ദുൽഖർ!
- മഹാനടിയിൽ നിന്ന് നീക്കംചെയ്ത രംഗങ്ങൾ വൈറലാകുന്നു
- സാമി സ്ക്വയർ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി
എൻടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ 'സാവിത്രി'യായി വീണ്ടും കീർത്തി
എൻടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ 'സാവിത്രി'യായി വീണ്ടും കീർത്തി
കീർത്തി സുരേഷ് സാവിത്രിയായി ജീവിച്ച് തിയേറ്ററുകൾ കീഴടക്കിയ ചിത്രമാണ് 'മഹാനടി'. കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ. കീർത്തിയുടെ അഭിനയ മികവിനെ പുകഴ്ത്തിക്കൊണ്ട് നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സാവിത്രിയുടെ വേഷം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എൻടി രാമ റാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് നടികര്‍തിലകമായി കീര്‍ത്തി വീണ്ടുമെത്തുന്നത്. എന്‍ടിആറിന്റെ ധാരാളം സിനിമകളില്‍ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്.
എന്‍ടിആറി മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകമായി വിദ്യാബാലനും മരുമകന് ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബതിയും വേഷമിടും.
അടുത്ത ലേഖനം