അനുബന്ധ വാര്‍ത്തകള്‍
- ആര്‍ത്തി പാടില്ല,'കാവല്‍'ന് ഒ.ടി.ടിയില്‍ നിന്ന് വന്‍ ഓഫറുകള്‍ വന്നിരുന്നു:ജോബി ജോര്‍ജ്
- സംഗീതസംവിധായകന് രഞ്ജിന് രാജിനെ ഫോണില്‍ വിളിച്ച് പാട്ടുപാടി സുരേഷ് ഗോപി, കുറിപ്പ്
- 2019 കോടീശ്വരന് വേദിയില്‍വെച്ച് സുരേഷ് ഗോപി കൊടുത്ത വാക്ക് പാലിച്ചു, സന്തോഷ് പാടി, 'കാവല്‍' പ്രമോ സോങ്
- കാവലിന്റെ പ്രിവ്യൂ, തിയേറ്ററിലെത്തി സുരേഷ് ഗോപി, വീഡിയോ
- വര്‍ഷങ്ങളുടെ പഴക്കം, സുരേഷ് ഗോപിയുടെ അപൂര്‍വ ചിത്രവുമായി നടി ദിവ്യ ഉണ്ണി
മുണ്ട് മടക്കി ഉടുത്ത് സുരേഷ് ഗോപിയും കട്ട കലിപ്പില്‍ രഞ്ജി പണിക്കരും, കാവല്‍ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ആവോളം ചേര്‍ത്താണ് സുരേഷ് ഗോപിയുടെ കാവല്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. മുണ്ട് മടക്കി ഉടുത്ത് സുരേഷ് ഗോപിയും കട്ട കലിപ്പില്‍ രഞ്ജി പണിക്കരിനെയുമാണ് പുറത്തുവന്ന പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. നവംബര്‍ 25 നാണ് റിലീസ്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ തുകയുമായി സമീപിച്ചിട്ടും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.