അനുബന്ധ വാര്‍ത്തകള്‍
- സംഗീതസംവിധായകന് രഞ്ജിന് രാജിനെ ഫോണില്‍ വിളിച്ച് പാട്ടുപാടി സുരേഷ് ഗോപി, കുറിപ്പ്
- 2019 കോടീശ്വരന് വേദിയില്‍വെച്ച് സുരേഷ് ഗോപി കൊടുത്ത വാക്ക് പാലിച്ചു, സന്തോഷ് പാടി, 'കാവല്‍' പ്രമോ സോങ്
- കാവലിന്റെ പ്രിവ്യൂ, തിയേറ്ററിലെത്തി സുരേഷ് ഗോപി, വീഡിയോ
- വര്‍ഷങ്ങളുടെ പഴക്കം, സുരേഷ് ഗോപിയുടെ അപൂര്‍വ ചിത്രവുമായി നടി ദിവ്യ ഉണ്ണി
- എടച്ചേന കുങ്കനാവാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി; കാരണം മമ്മൂട്ടിയുമായുള്ള പിണക്കം, പഴശ്ശിരാജയുടെ അണിയറ വിശേഷങ്ങള്‍
ആര്‍ത്തി പാടില്ല,'കാവല്‍'ന് ഒ.ടി.ടിയില്‍ നിന്ന് വന്‍ ഓഫറുകള്‍ വന്നിരുന്നു:ജോബി ജോര്‍ജ്
കാവല്‍ റിലീസിന് ഒരുങ്ങുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം ധൈര്യത്തോടെ റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമാണ് കാവല്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ തുകയുമായി സമീപിച്ചിട്ടും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
തനിക്ക് ഒ.ടി.ടിയില്‍ നിന്ന് വന്‍ ഓഫറുകള്‍ വന്നിരുന്നു. 9 അക്കമുള്ള സംഖ്യയാണ് അവര്‍ കാവലിനായി തരാമെന്ന് പറഞ്ഞതെന്ന് ജോബി ജോര്‍ജ്. അത് എത്രയെന്ന് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്ക് പക്ഷേ ആ സംഖ്യ ആവശ്യമില്ല. ഞാന്‍ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്‌സായിട്ടൊക്കെ തിരിച്ചുകിട്ടും. എനിക്ക് അതുമതി. ആര്‍ത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.'- എന്ന് ജോബി ജോര്‍ജ് പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.