കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (10:44 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സുരേഷ് ഗോപിയുടെ ചിത്രവുമായി നടി ദിവ്യ ഉണ്ണി. ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. പ്രണയ വര്‍ണ്ണങ്ങള്‍, മാര്‍ക്ക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
'സൂപ്പര്‍ത്രോബാക്ക് സുരേഷേട്ടന്‍ ഞങ്ങളുടെ പൊന്നേത്ത് ക്ഷേത്രത്തില്‍ വന്നപ്പോള്‍ എടുത്ത ചിത്രം.'- ദിവ്യ ഉണ്ണി കുറിച്ചു.
ബാലതാരമായാണ് ദിവ്യ ഉണ്ണി ചലച്ചിത്രലോകത്തേക്ക് എത്തിയത്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ഭരത് ഗോപിയുടെ മകളായി വേഷമിട്ട നടി
നീയെത്ര ധന്യ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.നടി കാര്‍ത്തികയുടെ ബാല്യകാലമായിരുന്നു ദിവ്യ ഉണ്ണി അവതരിപ്പിച്ചത്.