1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kantara Chapter 1 Social Media Reactions

Kantara Chapter 1 Social Media Reactions: 'കൊലതൂക്ക് ലോഡിങ്'; കാന്താര ചാപ്റ്റര്‍ 1 പ്രേക്ഷക പ്രതികരണം വായിക്കാം

കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസാണ് ചിത്രത്തിന്റേത്

Kantara Review, Kantara Chapter 1 Social Media Reactions, Kantara Day 1 Box Office, Kantara First Half review, Kantara Movie, കാന്താര, കാന്താര റിവ്യു, കാന്താര ബോക്‌സ്ഓഫീസ്, കാന്താര റിഷബ് ഷെട്ടി
Kantara Box Office Collection

Kantara Chapter 1 Social Media Review: കാന്താര ചാപ്റ്റര്‍ 1 ആദ്യ ഷോ കഴിയുമ്പോള്‍ എങ്ങുനിന്നും മികച്ച പ്രതികരണം. 'ബോക്‌സ്ഓഫീസില്‍ കൊലതൂക്ക് ലോഡിങ്' എന്നാണ് ആദ്യ ഷോ കണ്ടശേഷം ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. 
 
കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി വേള്‍ഡ് വൈഡ് റിലീസാണ് ചിത്രത്തിന്റേത്. മലയാളം പതിപ്പിനടക്കം ആദ്യ മണിക്കൂറുകളില്‍ വലിയ ഡിമാന്‍ഡ് കാണുന്നുണ്ട്. കാന്താര പ്രേക്ഷക പ്രതികരണങ്ങള്‍ വായിക്കാം: 
 
' കാന്താര ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നു. വലിയ സ്‌കെയിലില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം. കാന്താരയുടെ ലോകം ഗംഭീരവും ആകര്‍ഷണീയവുമാണ്. എന്നാല്‍ കഥ പറയുന്ന രീതി അല്‍പ്പം വിഭിന്നമാണ്. റിഷബ് ഷെട്ടിയുടെ പ്രകടനമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. വിഷ്വലി വളരെ റിച്ചായാണ് ആദ്യ പകുതി ചെയ്തിരിക്കുന്നത്.' ഒരു നിരൂപകന്‍ ആദ്യ പകുതിക്കു ശേഷം കുറിച്ചു. 
 
' ഡീസന്റ് ഫസ്റ്റ് ഹാഫ്. രണ്ടാം പകുതിയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. ക്ലൈമാക്‌സ് ആണ് ഏറ്റവും ഗംഭീരം,' മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു. 
 
' റിഷബ് ഷെട്ടിയാണ് ഷോ പെര്‍ഫോമര്‍. അത്രയും മികച്ച പ്രകടനം. മലയാളത്തില്‍ നിന്ന് ജയറാമിനു മികച്ച കഥാപാത്രം ലഭിച്ചതില്‍ സന്തോഷം.' 
 
' ഫസ്റ്റ് ഹാഫ് ശരാശരിക്കു മുകളില്‍. രണ്ടാം പകുതിയും ക്ലൈമാക്‌സും പടത്തെ മികച്ചതാക്കി. തിയറ്റര്‍ എക്‌സ്പീരിയന്‍ ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം.' 
 
തിയറ്ററുകളില്‍ കാന്താര വലിയ വിജയമാകുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Mammootty - Mohanlal - Mahesh Narayanan Movie Teaser: ട്വന്റി 20 ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടീസര്‍ കാണാം (Video)