അനുബന്ധ വാര്‍ത്തകള്‍
- അച്ഛന്റെ പ്രായമുള്ള ഒരാളെ പ്രണയിച്ചതു തെറ്റായി പോയെന്ന് കങ്കണ, കാര്യങ്ങളെല്ലാം കഴിഞ്ഞിട്ട് അതിനെ പീഡനം എന്ന് വിളിക്കുകയാണെന്ന് സെറീന; ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച ബന്ധം !
- കറുപ്പഴകില്‍ പാര്‍വതി, സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
- 'ബോധമില്ലാത്ത കാലത്ത് ഞാന്‍ മമ്മൂട്ടി ഫാന്‍ ആയിരുന്നു'; ഒമര്‍ ലുലു
- കാത്തിരിപ്പ് അവസാനിച്ചു, 'കാന്താര' ഒ.ടി.ടി റിലീസിന് ഇനി മണിക്കൂറുകള്‍
- സംവിധായകന്‍ അനിലുമായി പ്രണയ വിവാഹം, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഡിവോഴ്സ്; കല്‍പ്പനയെ തനിക്ക് മരണത്തേക്കാള്‍ പേടിയാണെന്ന് അനില്‍ പറഞ്ഞത് വിവാദമായി
കമല്‍ഹാസന്‍ ആശുപത്രിയില്‍; താരത്തിന്റെ ആരോഗ്യനില ഇങ്ങനെ
ഏതാനും ദിവസത്തേക്ക് നിര്‍ബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ താരത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
സൂപ്പര്‍താരം കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താരത്തെ ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് കമല്‍ഹാസനെ ആശുപത്രിയില്‍ എത്തിച്ചത്. പതിവ് ചെക്കപ്പുകള്‍ക്ക് താരത്തെ വിധേയനാക്കി.
കമല്‍ഹാസന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ഇന്ന് വൈകിട്ടോടെ താരത്തെ ഡിസ്ചാര്‍ജ് ചെയ്യും. താരം പനി ബാധിതനാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഏതാനും ദിവസത്തേക്ക് നിര്‍ബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ താരത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമല്‍ ഇപ്പോള്‍.