1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Omar Lulu about Mammootty

'ബോധമില്ലാത്ത കാലത്ത് ഞാന്‍ മമ്മൂട്ടി ഫാന്‍ ആയിരുന്നു'; ഒമര്‍ ലുലു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും

Omar Lulu about Mammootty
വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ഒമര്‍ ലുലു. പലപ്പോഴായി അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയിലും ഒമര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചയായിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചാണ് ഒമറിന്റെ വിവാദ പ്രസ്താവന.
 
കുട്ടിക്കാലത്ത് താനൊരു ഭയങ്കര മമ്മൂട്ടി ആരാധകന്‍ ആയിരുന്നെന്നാണ് ഒമര്‍ പറയുന്നത്. ചെറുപ്പത്തില്‍ ബോധമില്ലാത്ത സമയത്ത് ഞാന്‍ ഭയങ്കര മമ്മൂട്ടി ഫാന്‍ ആയിരുന്നു. ഇപ്പോ ഞാന്‍ എന്റെ തന്നെ ഫാനാണ്. വേറെ ആരുടെയും ഫാനല്ല. നമുക്ക് ബോധം വെച്ചല്ലോ - ഒമര്‍ പറഞ്ഞു. ജാതി സ്പിരിറ്റ് കാരണമാണോ ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍ ആയത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ആയിരിക്കാം എന്നും ഒമര്‍ പറയുന്നുണ്ട്.
 
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കറുപ്പഴകില്‍ പാര്‍വതി, സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്