കാത്തിരിപ്പ് അവസാനിച്ചു, 'കാന്താര' ഒ.ടി.ടി റിലീസിന് ഇനി മണിക്കൂറുകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (17:45 IST)
തിയേറ്ററുകളെ ഉത്സവപ്പറമ്പുകള്‍ ആക്കി മാറ്റിയ ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 'കാന്താര' ഒ.ടി.ടി റിലീസ്' നാളെ.ആമസോണ്‍ പ്രൈം ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

കാന്താര നവംബര്‍ 24ന് ഒടിടി റിലീസ് ചെയ്യും.സെപ്റ്റംബര്‍ 30നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമായതിന് പിന്നാലെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തു. എല്ലാ ഭാഷകളിലും വിജയമായി പ്രദര്‍ശനം തുടരുകയാണ് 'കാന്താര'.


റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :