അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് ചിത്രം കല്ല്യാണരാമന്റെ കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തത് ലാലിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍, സാമ്പത്തിക ചെലവ് കുറയ്ക്കാന്‍ നിര്‍മാതാവിന്റെ ഐഡിയ; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ അണിയറക്കഥ ഇങ്ങനെ
- ഇത് 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച നടി; ആളെ മനസിലായോ?
- സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?
- മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം
- അങ്ങോട്ട് പോയി വിളിക്കില്ല, വേണമെങ്കില്‍ ഇങ്ങോട്ട് വരാം; അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുടെ കാര്യത്തില്‍ മോഹന്‍ലാല്‍
വീട്ടിലെ ആഘോഷ പരിപാടികള്‍ക്ക് പാടുന്ന പാട്ട് സിനിമയില്‍ ചേര്‍ത്ത് ലാല്‍; സൂപ്പര്‍ഹിറ്റ് സിനിമയിലെ സൂപ്പര്‍ഹിറ്റ് പാട്ട് ഇതാണ്
നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് ലാല്‍. സിനിമയോട് വളരെ അടുത്ത ബന്ധമാണ് ലാലിന്റെ വീട്ടിലെ അംഗങ്ങള്‍ക്കുള്ളത്. മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് സിനിമയിലെ സൂപ്പര്‍ഹിറ്റ് പാട്ട് പോലും ലാലിന്റെ കുടുംബത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്.
2002 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കല്ല്യാണരാമന്‍. ദിലീപ്, നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍, ഇന്നസെന്റ്, സലിം കുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അഭിനയിച്ച സിനിമയാണ് കല്ല്യാണരാമന്‍. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫിയാണ് കല്ല്യാണരാമന്‍ സംവിധാനം ചെയ്തത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടന്‍ ലാല്‍ തന്നെയാണ് കല്ല്യാണരാമന്‍ നിര്‍മ്മിച്ചത്. ഈ സിനിമയിലെ 'തലേംകുത്തി' എന്ന പാട്ടാണ് ലാലിന്റെ വീട്ടില്‍ നിന്ന് കടം കൊണ്ടത്. കുടുംബക്കാര്‍ എല്ലാവരും കൂടി എന്തെങ്കിലും ആഘോഷ പരിപാടികള്‍ ഉണ്ടാകുമ്പോള്‍ ലാലിന്റെ വീട്ടിലെ എല്ലാവരും കൂടി പാടുന്ന പാട്ടാണ് ഇത്. രസകരമായ പാട്ടാണിതെന്നും ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നാകുമെന്നും സംവിധായകന്‍ ഷാഫി തീരുമാനിക്കുകയായിരുന്നു.