അനുബന്ധ വാര്‍ത്തകള്‍
- സൈക്കിളില്‍ നിന്ന് തലയിടിച്ച് നിലത്തേക്ക്, കജോളിന് അംനേഷ്യ; കജോള്‍ വീഴുന്നത് കണ്ട് ഷാരൂഖ് ഖാന്‍ പൊട്ടിച്ചിരിച്ചു (വീഡിയോ)
- Actress Divya Unni Personal Life: 15 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ആ ബന്ധം വേര്‍പ്പെടുത്തി, വിവാഹമോചനത്തിലേക്ക് നയിച്ചത് ഈ കാരണങ്ങള്‍; 37-ാം വയസ്സില്‍ രണ്ടാം വിവാഹം, നടി ദിവ്യ ഉണ്ണിയുടെ ജീവിതം ഇങ്ങനെ
- സിനിമ ഇറങ്ങുന്നതിനു മുമ്പേ ഡിഗ്രേഡിംഗ് തുടങ്ങി!കമന്റുകള്‍ പാക്കിസ്ഥാനില്‍ നിന്ന് വരെ, നായകനായ വിഷ്ണു ഉണ്ണികൃഷ്ണന് പറയുന്നു
- ഒരേ ചിരി, അച്ഛന് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്, ഏറെ പ്രത്യേകതയുള്ള വര്‍ഷം മുന്നില്‍ !
- ബീച്ചില്‍ നിന്നും ഗായിക രഞ്ജിനി ജോസ്, ചിത്രങ്ങള്‍ വൈറലാകുന്നു
തലയിടിച്ച് വീണതോടെ കജോളിന്റെ ഓര്‍മ നഷ്ടമായി, അജയ് ദേവ്ഗണിനെ വിളിച്ച് ഷാരൂഖ് ഖാന്‍; അന്ന് സംഭവിച്ചത്
വീഴ്ചയില്‍ കജോളിന് ഓര്‍മ നഷ്ടമായി. കുറേ നേരത്തേക്ക് പഴയ കാര്യങ്ങളൊന്നും കജോളിന് ഓര്‍മയുണ്ടായിരുന്നില്ല
ഏറെ ആരാധകരുള്ള താരങ്ങളാണ് കജോളും ഷാരൂഖ് ഖാനും. ഇരുവരും അഭിനയിച്ച സിനിമകളെല്ലാം വലിയ സൂപ്പര്‍ഹിറ്റുകളായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചിത്രത്തില്‍ കജോളും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കജോളിന് അംനേസ്യ പിടിപെടുന്നതും ഓര്‍മ നഷ്ടപ്പെടുന്നതും.
കജോളും ഷാരൂഖ് ഖാനും ഒരു സൈക്കിള്‍ സീനില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. ഇതിനിടയില്‍ സൈക്കിളില്‍ നിന്ന് കജോള്‍ വീഴുകയായിരുന്നു. തലയിടിച്ചാണ് കജോള്‍ നിലത്തുവീണത്. ഇത് കണ്ടതും ഷാരൂഖ് ഖാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. വീഴ്ച അത്ര ഗുരുതരമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഷാരൂഖ് ചിരിച്ചത്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.
വീഴ്ചയില്‍ കജോളിന് ഓര്‍മ നഷ്ടമായി. കുറേ നേരത്തേക്ക് പഴയ കാര്യങ്ങളൊന്നും കജോളിന് ഓര്‍മയുണ്ടായിരുന്നില്ല. ഷാരൂഖ് ഖാനും സംവിധായകന്‍ കരണ്‍ ജോഹറും ചേര്‍ന്ന് പിന്നീട് അജയ് ദേവ്ഗണിനെ വിളിക്കുകയും ഫോണ്‍ കജോളിന് നല്‍കുകയും ചെയ്തു. അജയ് ദേവ്ഗണിനോട് സംസാരിച്ചതോടെയാണ് കജോള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പിന്നീട് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.