ഒരേ ചിരി, അച്ഛന് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍, ഏറെ പ്രത്യേകതയുള്ള വര്‍ഷം മുന്നില്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (10:05 IST)
ഉണ്ണി മുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായരുടെ പിറന്നാളാണ് ഇന്ന്. ഈ വര്‍ഷം അദ്ദേഹത്തിന് ഏറെ പ്രത്യേകതയുള്ളതാണ്. മകന്‍ നിര്‍മ്മിക്കുന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് ചുവടെ വയ്ക്കുകയാണ് മുകുന്ദന്‍ നായര്‍.

മേപ്പടിയാന്‍ എന്ന ചിത്രത്തില്‍ അച്ഛന്‍ അഭിനയിക്കേണ്ടതായിരുന്നുവെന്നും ഷെഫീക്കിന്റെ സന്തോഷത്തില്‍ അച്ഛന്‍ അഭിനയിക്കുന്നുണ്ടെന്നും തന്റെ ഭാഗത്തിന്റെ ഡബ്ബിങ് അദ്ദേഹം പൂര്‍ത്തിയാക്കിയെന്നും ഉണ്ണിമുകുന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.

മുകുന്ദന്‍ നായരുടെയും റോജി മുകുന്ദന്റെയും മകനാണ് ഉണ്ണി മുകുന്ദന്‍. അച്ഛന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലിയുള്ളതിനാല്‍ നടന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം ഗുജറാത്തില്‍ ആയിരുന്നു.ഉണ്ണികൃഷ്ണന്‍ മുകുന്ദന്‍ നടന്റെ യഥാര്‍ത്ഥ പേര്.1987 സെപ്റ്റംബര്‍ 22ന് തൃശ്ശൂരാണ് താരം ജനിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :