അനുബന്ധ വാര്‍ത്തകള്‍
- എപ്പൊ നോക്കിയാലും വലിയ പടങ്ങൾ വരുന്നു, കാതൽ റിലീസ് വൈകുന്നതിനെ പറ്റി മമ്മൂട്ടി
- ജ്യോതികയല്ല നായിക, വിജയ് ചിത്രത്തില്‍ നിന്നും നടിയെ മാറ്റി, പകരം എത്തുന്നത് മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം
- Suriya-Jyothika Love Story: പരാജയത്തിന്റെ പടുകുഴിയില്‍ കിടക്കുന്ന സൂര്യ, വന്നപാടേ സൂപ്പര്‍താരമായ ജ്യോതിക; ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത് ഇങ്ങനെ
- 'എന്റെ അത്ഭുത സ്ത്രീ',ജ്യോതികയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് നടന് സൂര്യ
- ചിരി അഴകില്‍ ചിന്നു ചാന്ദിനി, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
'കാതല്‍' റിലീസ് എപ്പോള്‍ ? മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ് !
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ റിലീസ് വൈകുകയാണ്. ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായതാണ്. എന്നാല്‍ എന്തുകൊണ്ട് റിലീസ് വൈകുന്നു എന്ന ചോദ്യത്തിന് മമ്മൂട്ടി ഉത്തരം നല്കി.
കാതല്‍ ഒരു കുടുംബ കഥയാണ്. എന്നാല്‍ വളരെ പുതുമയുള്ളതാണ്. കുടുംബകഥ എന്ന് പറഞ്ഞാല്‍ അച്ഛന്, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ അതൊക്കെ തന്നെയാണല്ലോ പക്ഷേ അതല്ല ഈ സിനിമയിലെ വിഷയം. സിനിമയിലെ വിഷയം പുതിയതാണ്ം അതൊന്ന് ഇറക്കണം. എപ്പോള്‍ ചെന്നാലും വലിയ വലിയ പടങ്ങള്‍ വരുന്നു പിന്നെ എന്ത് ചെയ്യും. നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ ? കുഞ്ഞ് പടം അല്ലേ? എന്നാണ് മമ്മൂട്ടി ചോദിക്കുന്നത്
കാതല്‍ സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ വേഷത്തിലോ രൂപത്തില്‍ ഒക്കെ ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറിച്ച് വേറെയാണ്. പക്ഷേ ഈ കാണുന്ന ജോണറുള്ള സിനിമയല്ല കാതല്‍ എന്നും മമ്മൂട്ടി പറഞ്ഞു.