അനുബന്ധ വാര്‍ത്തകള്‍
- പിറന്നാള്‍ കേക്ക്, ഇന്നലെ ജന്മദിനം ആഘോഷിച്ച മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ?
- 'ഹെലന്' 'മിലി'ആയപ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് റീമേക്ക്, ഫസ്റ്റ് ലുക്ക്
- 12 ദിവസം കൊണ്ട് 411 കോടി, മുന്നില്‍ കമല്‍ഹാസന്റെ 'വിക്രം'ന്റെ നേട്ടം മാത്രം
- അറിയിപ്പിന് ഡയറക്റ്റ് ഒടിടി റിലീസ്
- കണ്ണും കണ്ണാടിയും, ഇതും വൈറല്‍! മനോഹരിയായി തന്വി റാം
ഒന്നര ലക്ഷം കൊടുത്ത് അംഗത്വം എടുക്കാന്‍ പറ്റില്ല; 'അമ്മ'യ്‌ക്കെതിരെ നടി ജോളി ചിറയത്ത്
വലിയ തുക കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള അവസ്ഥ തനിക്കില്ലെന്ന് ജോളി ചിറയത്ത്
ക്യാരക്ടര്‍ റോളുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജോളി ചിറയത്ത്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. താരസംഘടനയായ അമ്മയ്ക്കെതിരെ ജോളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ തുക കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള അവസ്ഥ തനിക്കില്ലെന്ന് ജോളി ചിറയത്ത് പറയുന്നു.
'ഒന്നൊന്നര ലക്ഷം കൊടുത്ത് അമ്മയില്‍ അംഗത്വമെടുക്കാനുള്ള സാധ്യതയൊന്നും എനിക്കില്ല. അതിനു സാധിക്കുന്നവര്‍ മതി എന്നാകും അവര്‍ക്ക്. അതില്‍ മെമ്പര്‍ഷിപ്പ് കിട്ടണമെങ്കില്‍ ഇങ്ങനെയൊരു നിയമം ഉണ്ട്. ഒരു വ്യവസ്ഥയില്ലാത്ത സ്ട്രക്ച്ചറാണ് ഇത്. തൊഴില്‍ ഘടന ഇല്ലാത്തതിനാല്‍ പല കാര്യങ്ങളും ഉന്നയിക്കാന്‍ പറ്റില്ല,' ജോളി പറഞ്ഞു.