അനുബന്ധ വാര്‍ത്തകള്‍
- മുടി മുറിച്ച് ഷോര്‍ട്ട് ഹെയറില്‍ കുഞ്ചാക്കോ ബോബന്റെ നായിക, കൂള്‍ ലുക്കില്‍ ദിവ്യ പ്രഭ
- അറിയിപ്പ്: സംസ്ഥാനത്ത് സെപ്റ്റംബര്‍ 23 ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും
- 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ! ഇക്കൂട്ടത്തില്‍ ഒരാള്‍ കുഞ്ചാക്കോ ബോബന്റെ നായിക
- കുഞ്ചാക്കോ ബോബന്റെ നായിക, നടിയെ മനസ്സിലായോ ?
- അറിയിപ്പ്: ഓഗസ്റ്റ് 15 ന് മദ്യവില്‍പ്പനശാലകള്‍ക്ക് അവധി
അറിയിപ്പിന് ഡയറക്റ്റ് ഒടിടി റിലീസ്
കുഞ്ചാക്കോ ബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ അറിയിപ്പിന് ഡയറക്റ്റ് ഒടിടി റിലീസ്. നെറ്റ്ഫ്‌ലിക്‌സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാവും സ്ട്രീമിംഗ് ആരംഭിക്കുക. റിലീസ് തീയതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
#Ariyippu (#Declaration), Mahesh Narayanan's new film, starring Kunchacko Boban and Divya Prabha, has been acquired by @NetflixIndia for a direct digital release.
— Rony Patra (@ronypatra) October 12, 2022
The film will premiere on the platform after its festival run. pic.twitter.com/SCnqDsR5MD
ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലി ചെയ്തുവരുന്ന ഹരീഷ്- രശ്മി ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഈ കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും വേഷമിടുന്നു. നല്ലൊരു ജീവിതം സ്വപ്നം കാണുന്ന രണ്ടാളുടെയും ആഗ്രഹം വിദേശത്തേക്ക് പോകണം എന്നതാണ്.കൊവിഡ് എത്തുന്നതോടെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവികാസങ്ങളാണ് ചിത്രം പറയുന്നത്.
സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.