1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jayaram is active in Telugu cinema

ധമാക്ക നാളെമുതൽ, വില്ലൻ വേഷത്തിൽ തിളങ്ങാൻ ജയറാം

ജയറാം
ജയറാമിന്റെ പുതിയ തെലുങ്ക് സിനിമയാണ് ധമാക്ക. രവി തേജ നായകനായ എത്തുന്ന ചിത്രം നാളെ മുതൽ പ്രദർശനത്തിന് എത്തും. ജയറാമാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. 
 ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ. വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെ രവി അവതരിപ്പിക്കും. കോർപ്പറേറ്റ് കമ്പനിയുടെ ഉടമയായും തൊഴിൽരഹിതനായ യുവാവുമായും നടൻ വേഷമിടും.
 
ശ്രീലീലയാണ് നായിക. ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 23ന് പ്രദർശനത്തിന് എത്തും.
 
 സച്ചിൻ ഖഡേക്കർ, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീൺ, ഹൈപ്പർ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
 
 
അടുത്ത ലേഖനം
'മാളികപ്പുറം' തിയേറ്ററുകളിലേക്ക്, അപ്‌ഡേറ്റ്