'വാരിസ്'നായി തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളെ സമീപിച്ചു, സിനിമ നടന്നില്ല, ഒടുവില്‍ വിജയ്, അണിയറയില്‍ നടന്നത്

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (11:07 IST)
2023 ജനുവരി 12 ന് റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രമാണ് വാരിസ്. എന്നാല്‍ സിനിമയില്‍ ആദ്യം നായകനായി തീരുമാനിച്ചത് വിജയ് അല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഒരു തെലുങ്ക് വാര്‍ത്ത ചാനലിന് നിര്‍മ്മാതാവായ ദില്‍ രാജു നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. മഹേഷ് ബാബുവിനെ നായകനാക്കി വാരിസ് ചെയ്യാനായിരുന്നു ആദ്യം അവരുടെ തീരുമാനം. തിരക്കഥ തയ്യാറാക്കിയതും ഇതേ പ്ലാനില്‍ ആയിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മഹേഷ് ബാബു ഏറെ തിരക്കില്‍ ആയിപ്പോയെന്ന് നിര്‍മാതാവ് പറയുന്നു. പിന്നീട് തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളെ നിര്‍മ്മാതാക്കള്‍ സമീപിച്ചു.

രാംചരണിനെ ആദ്യം സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കോള്‍ ഷീറ്റും ലഭിച്ചില്ല.അല്ലു അര്‍ജുനെയും, പ്രഭാസിനെയും സമീപിച്ചെങ്കിലും വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. ഈ സമയത്താണ് തെലുങ്കിലും തമിഴിലുമായി സിനിമ ചെയ്താലോ എന്ന് നിര്‍മാതാക്കള്‍ ആലോചിച്ചത്. ദളപതി വിജയിയെ സമീപിച്ചതോടെ ഈ പ്രൊജക്ട് ഓണായെന്ന് ദില്‍ രാജു പറയുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :