വില്ലന്‍ വേഷത്തില്‍ ജയറാം, ഡബിള്‍ റോളില്‍ രവിതേജയും

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (15:17 IST)
ജയറാം തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ എത്തും.

ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ രവി തേജയാണ് നായകന്‍. വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെ രവി ചിത്രത്തില്‍ അവതരിപ്പിക്കും. കോര്‍പ്പറേറ്റ് കമ്പനിയുടെ ഉടമയായും തൊഴില്‍രഹിതനായ യുവാവുമായും നടന്‍ വേഷമിടും.
ശ്രീലീലയാണ് നായിക. ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് പ്രദര്‍ശനത്തിന് എത്തും.


സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :