അനുബന്ധ വാര്ത്തകള്
- ‘മിഷേൽ കേസിൽ പുനരന്വേഷണം വേണം': ആനന്ദ് ശ്രീബാല കണ്ട ശേഷം താരങ്ങൾ പ്രതികരിക്കുന്നു
- ധനുഷ്-നയൻതാര ക്ലാഷ് കണ്ട് അവർ രസിക്കുന്നു: പ്രതികരിച്ച് ആർ.ജെ ബാലാജി
- തിയേറ്ററിൽ ക്ലിക്കായി ആനന്ദ് ശ്രീബാല; കങ്കുവ ഇനിയൊരു ഭീഷണിയേ അല്ല!
- കോളിളക്കം സൃഷ്ടിച്ച ആ കഥയുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' തിയേറ്ററിൽ
- ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു കങ്കുവ: നടൻ ബാല
ഇനിയൊരു വിവാഹം പണ്ണമാട്ടേ! 'ഞാൻ നല്ലവൻ, ആളുകൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യുന്നവൻ' - ബാല പറയുന്നു
സ്വകാര്യ ജീവിതത്തിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ പിന്തുണ കിട്ടുകയും ഒടുവിൽ അത് ട്രോളുകളായി മാറുകയും ചെയ്തത് അനുഭവിച്ച ആളാണ് നടൻ ബാല. അമൃതയുമായുള്ള വിവാഹമോചനം സംബന്ധിച്ച പ്രസ്താവനകൾക്ക് സോഷ്യൽ മീഡിയ ബാലയെ പിന്തുണയ്ക്കുകയും അമൃതയ്ക്ക് നേരെ സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, എലിസബത്തിനെയും ഒഴിവാക്കി ബാല നാലാമതും വിവാഹം ചെയ്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
ബാലയുടെ തനിനിറം ഇപ്പോഴാണ് മനസിലാകുന്നതെന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും പക്ഷം. ഇപ്പോഴിതാ, പുതിയ ഭാര്യ കോകിലയുമായി വൈക്കത്ത് പുതിയ വീട് എടുത്തിരിക്കുകയാണ് ബാല. കൊച്ചിയേക്കാൾ വൈക്കം ആണിഷ്ടമെന്ന് നടൻ പറയുന്നു. 'മാമ എന്ത് ചെയ്താലും അത് സർപ്രൈസ് തന്നെയാണ്' എന്ന് കോകില പറയുമ്പോൾ 'ഇനി ഞാൻ ഒരു കല്യാണം പണ്ണമാട്ടേ' എന്നാണ് തമാശയായി ബാല പറയുന്നത്.
'ഞാൻ ഇവിടെയും എല്ലാവർക്കും സഹായം ചെയ്യുന്നു. സ്‌കൂൾ കെട്ടാൻ പോകുന്നു. ഒരാളുടെ ഹാർട്ട് ഓപ്പറേഷന് സഹായം ചെയ്യാൻ പോകുന്നു . കാൻസർ പേഷ്യന്റിനെ സഹായിക്കുന്നു. കുടുംബശ്രീക്ക് സഹായം ചെയ്യുന്നു. ഞാൻ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അവിടെ നന്നാകണം, എനിക്ക് അതെ ഉള്ളൂ. ഞാൻ നല്ലവൻ ആണ്. ഒരുപാട് നല്ലവൻ അല്ലെങ്കിലും ഞാൻ നല്ലവൻ തന്നെയാണ്. എനിക്ക് ആരുടെയും സെർട്ടിഫിക്കറ്റ് വേണ്ട. അത് ആരോടും ഞാൻ ചോദിച്ചിട്ടുമില്ല. ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ ആരെയും ദ്രോഹിച്ചിട്ടില്ല. എല്ലാ ഞായറാഴ്ചയും എന്റെ സഹായം തേടി ആളുകൾ വരുന്നുണ്ട്', നടൻ പറഞ്ഞു.