1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. R.J Balarji reacts nayanthara-danush issue

ധനുഷ്-നയൻതാര ക്ലാഷ് കണ്ട് അവർ രസിക്കുന്നു: പ്രതികരിച്ച് ആർ.ജെ ബാലാജി

Nayanthara
ധനുഷ്-നയൻതാര വഴക്കാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സ്റ്റാർ കാറ്റഗറിയിൽ ഉള്ള ധനുഷിനെ പോലൊരു നടനെതിരെ വളരെ രൂക്ഷമായ ഭാഷയിൽ നയൻതാരയെ പോലൊരു നടി തുറന്നടിക്കുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ സംഭവമാണ്. വെളിപ്പെടുത്തലിന് പിന്നാലെ, നയൻതാരയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ആർ ജെ ബാലാജി രംഗത്ത്. 
 
മറ്റെല്ലാവരെയും പോലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത് എന്ന് അദ്ദേഹം പറയുന്നു. പ്രേക്ഷകർ ഇത് കണ്ട് രസിക്കുകയാണ് എന്നും ബാലാജി പറഞ്ഞു. 'ഇതിൽ ഞാൻ എന്ത് പറയാനാണ്. ധനുഷ് പ്രതികരിച്ചിട്ടില്ല, ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആരാണ്,' എന്നാണ് ആർ ജെ ബാലാജി ചോദിക്കുന്നത്. ഗലാട്ട നടത്തിയ ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു നടൻ.
 
അവർ ഇരുവരും പക്വതയുള്ള അഭിനേതാക്കളാണ് എന്നും അവർക്ക് നിയമപരമായോ സോഷ്യൽ മീഡിയ വഴിയോ പ്രശ്നം കൈകാര്യം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. അവർക്ക് സംസാരിച്ച് പരിഹരിക്കാം, ഇല്ലെങ്കിൽ ഇല്ല. അത് എന്ത് തന്നെ ആയാലും അവരുടെ തീരുമാനമാണെന്നും തന്റെ ശ്രദ്ധ സൂര്യ സാറിനൊപ്പമുള്ള എൻ്റെ സിനിമയിലാണ് എന്നും ആർ.ജെ ബാലാജി അറിയിച്ചു. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ഒപ്പം ജീവിക്കാൻ സിനിമ വിടണമെന്ന് കാമുകൻ, ഭാര്യയുടെ എതിർപ്പ്: 'ഇനി സിനിമ ചെയ്യണ്ടെന്ന് അയാൾ പറഞ്ഞു' - പ്രഭുദേവയുടെ പേരെടുത്ത് പറയാതെ നയൻതാര