'ആറാട്ട്' തീയറ്റര്‍ തന്നെ, റിലീസിനെ കുറിച്ച് അടുത്തമാസം പറയാമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (10:15 IST)

തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അക്കൂട്ടത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്.റിലീസിന് മുമ്പ് സാഹചര്യം കണിശമായി വിലയിരുത്തേണ്ടതുണ്ടെന്നും നവംബര്‍ മാസത്തോട് കൂടി മാത്രമേ തീയറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂയെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

'സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ പോവുന്ന സാഹചര്യത്തില്‍ 'ആറാട്ടി'ന്റെ റിലിസിനെ കുറിച്ച് മാധ്യമങ്ങളും സിനിമാ വ്യവസായമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. 'ആറാട്ട്' തീയറ്ററുകളില്‍ റിലിസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, വലിയ മുതല്‍മുടക്കുള്ള ഒരു സിനിമ റിലിസ് ചെയ്യുന്നതിനു മുന്‍പ് സാഹചര്യങ്ങള്‍ കണിശമായി വിലയിരുത്തേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ നവംബര്‍ മാസത്തോട് കൂടി മാത്രമേ ' ആറാട്ട്' എന്ന് തീയറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂ. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി.'- ബി ഉണ്ണികൃഷ്ണന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :