അനുബന്ധ വാര്‍ത്തകള്‍
- അഞ്ചു ദിവസം കൊണ്ട് 33 കോടി, ദുല്‍ഖറിന്റെ സീതാരാം പുതിയ ഉയരങ്ങളിലേക്ക്
- മലയാളികളെ തിയേറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ധനുഷിന്റെ തമിഴ് ചിത്രം, തിരുച്ചിത്രമ്പലം റിലീസിന് 8 ദിവസങ്ങള്‍ മാത്രം
- അന്ന് ഭരതനും ശ്രീവിദ്യയും പ്രണയിക്കുമ്പോള്‍ ഹംസമായി നിന്നത് കെ.പി.എ.സി.ലളിത; ഒടുവില്‍ ഭരതന്റെ ജീവിതസഖിയായതും ലളിത !
- മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു?
- Bhavana & Dileep issue: ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയത് ദിലീപ് ! ഒരുകാലത്ത് സുഹൃത്തുക്കള്‍, പിന്നീട് ശത്രുക്കള്‍; കാരണം ഇതാണ്
'ശരീര വളര്‍ച്ച തോന്നാന്‍ ഹോര്‍മോണ്‍ കുത്തിവച്ചു'; അന്ന് ഹന്‍സികയെ കുറിച്ച് പ്രചരിച്ച ഗോസിപ്പ്
നടി വളര്‍ച്ച തോന്നാന്‍ വേണ്ടി ഹോര്‍മോണ്‍ കുത്തിവെച്ചായിരുന്നു അതില്‍ പ്രധാനപ്പെട്ട ഗോസിപ്പ്
ഉത്തരേന്ത്യയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ താരമാണ് ഹന്‍സിക മോട്വാണി. മഹാരാഷ്ട്രക്കാരിയായ ഹന്‍സിക തമിഴില്‍ ഏറെ ആരാധകരെ ഉണ്ടാക്കി. ഹന്‍സികയുടെ ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിലെ കരുണ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തെന്നിന്ത്യയില്‍ താരം സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.
ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഹന്‍സികയുടേത്. നടി വളര്‍ച്ച തോന്നാന്‍ വേണ്ടി ഹോര്‍മോണ്‍ കുത്തിവെച്ചായിരുന്നു അതില്‍ പ്രധാനപ്പെട്ട ഗോസിപ്പ്. ഹന്‍സികയുടെ അമ്മ ഡെര്‍മറ്റോളജിസ്റ്റ് ആയിരുന്നു. ഇത് ഗോസിപ്പിന് ആക്കം കൂട്ടി. എന്നാല്‍ ഹന്‍സിക ഇതുവരെ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.
16 വയസ്സുള്ളപ്പോള്‍ ആണ് ഹന്‍സിക ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തതെന്നാണ് അന്ന് പ്രചരിച്ചത്. കൂടുതല്‍ പക്വതയുള്ള ശരീരമാകാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പെടുത്തെന്നായിരുന്നു വാര്‍ത്ത. ഹന്‍സികയുടെ അമ്മ മോണാ മോട്വാനി തന്നെയാണ് ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്‍കിയതെന്നും ഈ വാര്‍ത്തയില്‍ പറയുന്നു.