1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shaktiman actor mukesh khanna controversial remark

സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികൾ: വിവാദ പരാമർശം നടത്തി ശക്തിമാൻ ആക്ടർ

Shaktiman
ആൺകുട്ടികളോട് സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികളാണെന്ന വിവാദ പരാമർശവുമായി ശക്തിമാൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. പരിഷ്കൃത സമൂഹത്തിൽ പെട്ട മാന്യതയുള്ള പെൺകുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങൾ പറയില്ലെന്നും തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ മുകേഷ് ഖന്ന പറയുന്നു.
 
സോഷ്യൽ മീഡിയയിലും യഥാർഥ ജീവിതത്തിലും സ്ത്രീകളുടെ വശീകരണത്തിൽ പുരുഷന്മാർ വീഴരുതെന്നും സെക്സ് റാക്കറ്റ് നടത്തുന്നതും നിരപരാധികളായ പുരുഷന്മാരെ ബ്ലാക്ക്മെയിൽ ചെയ്യുന്നതും സ്ത്രീകളാണെന്നും മുകേഷ് ഖന്ന പറയുന്നു. താനുമായി സൗജന്യമായി ലൈംഗികബന്ധത്തിന് തയ്യാറാണെന്ന് പറഞ്ഞ് യുവതികൾ തനിക്ക് മെസേജുകൾ അയക്കാറുണ്ടെന്നും താൻ അതിന് മറുപടി നൽകാറില്ലെന്നും മുകേഷ് ഖന്ന പറയുന്നു.
 
ഇതാദ്യമായല്ല മുകേഷ് ഖന്ന ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. 2020ൽ സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോകാൻ തുടങ്ങിയതിന് ശേഷമാണ് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും വർധിച്ചതെന്ന് മുകേഷ് ഖന്ന പറഞ്ഞിരുന്നു. ഈ പരാമർശം ഏറെ വിവാദമായിരുന്നു.
അടുത്ത ലേഖനം
മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും സിനിമകളില്‍ അഭിനയിക്കാന്‍ ഐശ്വര്യ ലക്ഷ്മി, വീഡിയോ