അനുബന്ധ വാര്‍ത്തകള്‍
- യുഎസിലേക്ക് പറന്ന് കമല്ഹാസന്, ഇന്ത്യന്‍ 2 ചിത്രീകരണം സെപ്റ്റംബറിൽ
- ദുൽഖറിന്റെ ബഹുഭാഷാചിത്രം,ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി
- ബഹളങ്ങളൊന്നുമില്ലാത്ത കൃത്യമായി രാഷ്ട്രീയം പറയുന്ന സിനിമ, സന്തോഷത്തിൽ പുഴു സംവിധായിക രത്തീന
- മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നൊരു സിനിമ ! സംസാരിച്ചിട്ടുണ്ടെന്ന് മകൻ തീരുമാനമെടുക്കേണ്ടത് അച്ഛൻ
- ഭക്ഷ്യകിറ്റ്,പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ ? ചോദ്യവുമായി സംവിധായകൻ അഖിൽ മാരാർ
പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തിയ ഹനാൻ,പ്രചോദനമായി ഹനാൻ്റെ പുതിയ വർക്കൗട്ട് വീഡിയോ
പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഹനാൻ കൊച്ചു മിടുക്കിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. നാലു വർഷങ്ങൾക്കു മുമ്പ് 2018 ഹനാനിന് ഒരു അപകടം സംഭവിച്ചിരുന്നു.സർജറിക്ക് ശേഷം വലിയ മാറ്റങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായി. 10% മാത്രമായിരുന്നു എഴുന്നേറ്റ് നടക്കാൻ സാധ്യതയെന്ന് ഡോക്ടർമാർ പോലും പറഞ്ഞു.
വലിയ വിഷമ കാലത്തിലൂടെ കടന്നുപോയ ഹനാനിന് തോറ്റുകൊടുക്കാൻ മനസ്സില്ല. ജിൻ്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. രണ്ട് മാസത്തോളം വർക്കൗട്ട്. നിരവധി ആളുകൾക്ക് പ്രചോദനമായി ഹനാൻ്റെ പുതിയ വർക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.