ഓണത്തിന് ഭക്ഷ്യക്കെട്ട്
പാവപ്പെട്ടവനെ സഹായിക്കണം എന്ന ചിന്തയാണോ..അതോ പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ എന്നും അഖിൽ ചോദിക്കുന്നു.
അഖിൽ മാരാരുടെ വാക്കുകൾ
ഈ ഓണത്തിനും ഭക്ഷ്യകിറ്റ് നൽകും എന്ന് മുഖ്യമന്ത്രി...
പാവപ്പെട്ടവനെ സഹായിക്കണം എന്ന ചിന്തയാണോ..അതോ പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ എന്ന് നമുക്ക് പരിശോധിക്കാം...
85 ലക്ഷം കുടുംബങ്ങൾക്ക് 1000 രൂപ നിരക്കിൽ കിറ്റ് കൊടുത്താൽ ആകെ ചിലവ് 850 കോടി രൂപ....
സത്യ സന്ധമായി ഖജനാവിലെ തുക അർഹതപെട്ട കൈകളിൽ എത്തണം എന്ന ചിന്തയാണ് മുഖ്യമന്ത്രിയിൽ ഉണ്ടാവുന്നതെങ്കിൽ ഈ 85 ലക്ഷം കുടുംബങ്ങൾ എന്ന കണക്കിൽ നിന്നും സർക്കാർ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കാം..
ബിസിനസ്സ് ചെയ്തും, ഇടത്തരം വ്യെവസായങ്ങൾ ചെയ്തും ജീവിക്കുന്നവർ, 1500 cc യ്ക്ക് മുകളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന വീട്ടുകാരെയും ഒഴിവാക്കാം..
അപ്പോൾ ഒരു 40 ലക്ഷം പേരാക്കി ഈ സഹായത്തെ ചുരുക്കാൻ കഴിയും..
അർഹത പെട്ടവർക്ക് കൊടുക്കുക എന്നതാണല്ലോ അതിന്റെ ശെരി..
മറ്റുള്ളവർ ഈ കിറ്റ് കിട്ടിയാലും എടുത്തു കാട്ടിൽ കളയും..
പാവപ്പെട്ട അർഹതപ്പെട്ട ഈ കുടുംബങ്ങൾക്ക് വേണമെങ്കിൽ 2000 രൂപയുടെ സഹായം ചെയ്യാം..അല്ലെങ്കിൽ 450 കോടി സർക്കാരിന് ലാഭിക്കാം..
പക്ഷെ പിണറായി മഹാ മനസ്കൻ ആണ്..കേരളത്തിലെ എല്ലാ കുടുംബങ്ങളെയും ഒരുപോലെ കാണുന്ന നവ മാവേലിയാണ് എന്നൊക്കെ അടിമകൾ വാഴ്ത്തി പാടും...
പക്ഷെ സത്യം എന്താണ്..
കുടുംബങ്ങളുടെ എണ്ണം കൂടിയാലെ കൂടുതൽ കോടികൾ മുക്കാൻ സാധിക്കു...
എങ്ങനെ ആണെന്നല്ലേ...
അതായത് ഒരു കുടുംബത്തിൽ കൊടുക്കുന്ന 1000 രൂപയുടെ കിറ്റ് ..
അതായത് ഈ കൊടുക്കുന്ന 14 ഇനങ്ങളുടെ MRP നിരക്കിൽ കൂട്ടിയാൽ ഏതാണ്ട് 1000 രൂപയുടെ സാധനങ്ങൾ ഉണ്ടാവും... എന്നാൽ ഈ സാധനങ്ങൾ സർക്കാർ വാങ്ങുമ്പോൾ കുറഞ്ഞത് 30% മുതൽ 40% വരെ ഓഫർ ലഭിക്കാൻ സാധ്യത ഉണ്ട്..അത്രയും വലിയ പർച്ചേസ് ആണല്ലോ..ഒട്ടുമിക്ക ഇനങ്ങളും ലോക്കൽ ബ്രാൻഡുകൾ ആയിരിക്കും..
അപ്പോൾ 1000 രൂപയുടെ ഒരു കിറ്റിന് സർക്കാരിന് ചിലവാകുന്നത് 600മുതൽ 700 രൂപ വരെ മാത്രം...
ഇതിലൂടെ പല കൈകളിൽ ആയി പോകുന്നത് ഖജനാവിലെ 200 മുതൽ 300 കോടി രൂപ...
അവിടം കൊണ്ടും തീർന്നില്ല...
ഈ കൊണ്ട് വരുന്ന സാധനങ്ങൾ പാക്ക് ചെയ്യണം.. അതിന് വേണ്ടി ഒരുപറ്റം സഖാക്കളേ ജോലിക്ക് എടുക്കുന്നു..
അവർക്ക് കൊടുക്കുന്ന ശമ്പളമായി പിന്നെയും ലക്ഷങ്ങൾ നഷ്ടം..
അവിടം കൊണ്ടും തീർന്നോ..?
ഇല്ല..
ഇതൊക്കെ ലോഡ് ചെയ്തു വണ്ടിയിൽ കയറ്റണം അതിനും കൊടുക്കണം ലക്ഷങ്ങൾ...
പിന്നെ ഇതൊക്കെ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാൻ വണ്ടികൾ വേണ്ടേ.?.ട്രാൻസ്പോർട്ട് ചാർജ് ആയി വീണ്ടും ലക്ഷങ്ങൾ..
ഇനി ഇതൊക്കെ ചെയ്താലും ഓണത്തിന് മുൻപ് എല്ലാവർക്കും കിട്ടുമോ ..?അതുമില്ല...
അപ്പോൾ ഈ ഓണക്കിറ്റിന് പിന്നിൽ ജനസേവനം അല്ല എന്നും എങ്ങനെ ജനത്തെ പറ്റിച്ചു കക്കാം എന്ന ബുദ്ധിയുമാണെന്നു നിങ്ങൾ മനസിലാക്കുക...
അതേ സമയം ഉദ്ദേശ്യം സത്യമായിരുന്നു എങ്കിൽ ഈ 1000 രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുക..
ഓരോ വീട്ടുകാരനും അവന് ആവശ്യമുള്ള സാധനങ്ങൾ വീട്ടിലേക്ക് വാങാൻ കഴിയും..
എവിടെ നിന്ന് അവൻ വാങ്ങും..?അവന്റെ നാട്ടിലെ പലചരക്ക് കടയിൽ നിന്നും..
അപ്പോൾ ആ കച്ചവടക്കാരന് കച്ചവടം നടക്കും അയാൾ സന്തോഷിക്കും..
ഒരു വാർഡിൽ 250 കുടുംബങ്ങൾ ഉണ്ടെന്നിരിക്കട്ടെ..
ഈ വാർഡിൽ മാത്രം രണ്ടര ലക്ഷം രൂപയുടെ ക്രയ വിക്രയം നടക്കും..
ആ പ്രദേശത്തുള്ള പലചരക്ക്,പച്ചക്കറി,മീൻ കച്ചവടം ഇവരെല്ലാം ലാഭത്തിൽ ആകും..
ഇത്തരത്തിൽ പണം നേരിട്ട് നൽകുന്നതിലൂടെ പാക്കിങ്,ലോഡിങ്,ട്രാൻസ്പോർട്
അതിലുപരി കൃത്യ സമയത്തിനുള്ളിൽ എല്ലാവർക്കും ഒരുപോലെ ഈ സഹായം എത്തിക്കാനും പറ്റും...
പക്ഷെ കക്കണം മുക്കണം എന്ന ചിന്ത ഉള്ള സർക്കാർ അവന്റെ നേട്ടത്തിന് വേണ്ടിയെ കാര്യങ്ങൾ ചെയ്യൂ..
|
|