അനുബന്ധ വാര്‍ത്തകള്‍
- വിജയ് അണ്ണന് എന്ന സുമ്മാവാ.. ദി ഗോട്ട് ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
- സത്യന് അന്തിക്കാട് ചിത്രത്തിനായി മോഹന്‍ലാല്‍ താടിയെടുക്കുന്നു; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും
- Happy Birthday Aparna Balamurali: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ പ്രായം അറിയുമോ?
- ബ്ലാക്ക് ബ്യൂട്ടി !പുതിയ ചിത്രങ്ങളുമായി ഗായത്രി അരുണ്‍
- 3.4 ബജറ്റിൽ നിർമ്മിച്ച 'ക്ലാസ്മേറ്റ്സ്' ആകെ നേടിയ കളക്ഷൻ എത്ര ?
GOAT Box Office Collection: കേരളത്തില്‍ അടിതെറ്റിയെങ്കിലും വേള്‍ഡ് വൈഡ് പിടിച്ചുനിന്നു; ഗോട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ
300 കോടി കളക്ഷന്‍ മറികടക്കുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്
GOAT Box Office Collection: വിജയ് ചിത്രം ഗോട്ട് (GOAT) വേള്‍ഡ് ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്തു അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷന്‍ 300 കോടി കടന്നു. ഈ വാരാന്ത്യത്തോടെ 400 കോടിയിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
300 കോടി കളക്ഷന്‍ മറികടക്കുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 121.5 കോടിയാണ് ചിത്രം അഞ്ച് ദിവസം കൊണ്ട് കളക്ട് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് 22.4 കോടിയും നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് മാത്രമായി 15.2 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തില്‍ മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 11.3 കോടിയാണ് ഗോട്ട് കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്. ശ്രീ ഗോകുലം മൂവീസാണ് ഗോട്ടിന്റെ കേരളത്തിലെ വിതരണക്കാര്‍. ഏകദേശം 40 കോടിയെങ്കിലും കേരളത്തില്‍ നിന്ന് കളക്ട് ചെയ്താല്‍ മാത്രമേ വിതരണക്കാര്‍ക്കു ലാഭമാകൂ. അഞ്ച് ദിവസം കൊണ്ട് ഓവര്‍സീസില്‍ നിന്ന് മാത്രം 124.7 കോടിയാണ് ഗോട്ട് വാരിക്കൂട്ടിയത്.