അനുബന്ധ വാര്‍ത്തകള്‍
- ബ്ലാക്ക് ബ്യൂട്ടി !പുതിയ ചിത്രങ്ങളുമായി ഗായത്രി അരുണ്‍
- 3.4 ബജറ്റിൽ നിർമ്മിച്ച 'ക്ലാസ്മേറ്റ്സ്' ആകെ നേടിയ കളക്ഷൻ എത്ര ?
- '96'ലെ നടി, ഗൗരി കിഷന്റെ പ്രായം എത്രയെന്ന് അറിയാമോ?
- താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍.... പുതിയ ഫോട്ടോ സീരീസുമായി ശ്രിന്ദ
- 50 ദിവസങ്ങള്‍ പിന്നിട്ട് ദേവദൂതന് ! നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?
Happy Birthday Aparna Balamurali: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ പ്രായം അറിയുമോ?
ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്
Aparna Balamurali
Aparna Balamurali Birthday: നടി അപര്‍ണ ബാലമുരളിക്ക് ഇന്ന് പിറന്നാള്‍. 1995 സെപ്റ്റംബര്‍ 11 നു ജനിച്ച അപര്‍ണയുടെ 29-ാം ജന്മദിനമാണ് ഇന്ന്. തൃശൂര്‍ സ്വദേശിനിയായ അപര്‍ണ 2015 ല്‍ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസിലിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അപര്‍ണ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു മുത്തശ്ശി ഗഥ, സണ്‍ഡേ ഹോളിഡേ, ബി ടെക്, അള്ള് രാമേന്ദ്രന്, സുരറൈ പോട്രു, 2018, രായന് തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സുരറൈ പോട്രുവിലെ അഭിനയത്തിനു 2020 ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.
കെ.പി.ബാലമുരളി മേനോന്, ശോഭ ബാലമുരളി എന്നിവരാണ് മാതാപിതാക്കള്‍. പിന്നണി ഗായികയായും അപര്‍ണ തിളങ്ങിയിട്ടുണ്ട്. മൗനങ്ങള്‍ മിണ്ടുമൊരീ നേരത്ത്, മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് അപര്‍ണയാണ്. തമിഴ് ചിത്രം രായനാണ് അപര്‍ണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.