അനുബന്ധ വാര്‍ത്തകള്‍
- ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ല, ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്: എംവി ഗോവിന്ദന്‍
- എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രതി പിപി ദിവ്യ കീഴടങ്ങി
- പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍; പരിശോധിച്ച് നടപടി എടുക്കും
- അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി, പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍
- കേന്ദ്ര സര്‍ക്കാരിന്റേത് ഉപരോധം, തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് എം.വി.ഗോവിന്ദന്‍
ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍
ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടി. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പിപി ദിവ്യ കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.