അനുബന്ധ വാര്‍ത്തകള്‍
- 'ആട് 3' വരുന്നു, മൂന്നാം വരവ് ത്രീഡിയില്‍, ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍ !
- 8 കോടിയില്‍ നിര്‍മ്മിച്ച ചിത്രം, നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്ത ആട് 2, എത്ര നേടി എന്നറിയാമോ ?
- റേഡിയോ ജോക്കിയായി ജയസൂര്യ, ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് മേരി ആവാസ് സുനോ
- ജയസൂര്യക്ക് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും,നാദിര്‍ഷയുടെ 'ഈശോ' ടീസര്‍
- എന്താടാ സജി ചിത്രീകരണം ആരംഭിച്ചു, പൂജ ചിത്രങ്ങള്‍ കാണാം
'എന്താടാ സജി' ലൊക്കേഷനില്‍ ജയസൂര്യ , കുഞ്ചാക്കോബോബന് ഒപ്പമുള്ള ചിരി ചിത്രം വരുന്നു
മലയാള സിനിമാപ്രേമികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് കുഞ്ചാക്കോബോബന്‍-ജയസൂര്യ ടീമിന്റേത്. ഇരുവരും വീണ്ടുമൊന്നിക്കുന്ന എന്താടാ സജി ചിത്രീകരണം പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒന്നിനാണ് ഷൂട്ടിംഗിന് തുടക്കമായത്.സിനിമയിലെ ജയസൂര്യയുടെ രൂപം വ്യക്തമാക്കുന്ന ലൊക്കേഷന്‍ ചിത്രം പുറത്ത്.
സജിയായി കുഞ്ചാക്കോ ബോബന്‍ വേഷമിടും എന്നാണ് കേള്‍ക്കുന്നത്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.