അനുബന്ധ വാര്ത്തകള്
- 'എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ആ നടനാണ്': ടോവിനോ തോമസ് - മമ്മൂട്ടിയുമല്ല, മോഹൻലാലുമല്ല! പിന്നെയാര്?
- 'അവൻ ഫുൾ ടൈം കറക്കമാണ്': പ്രണവിന്റെ ജീവിതരീതി ഇഷ്ടമാണെന്ന് ദുൽഖർ സൽമാൻ
- മമ്മൂക്കയ്ക്കും ലാലേട്ടനും മാത്രമല്ല, രാജുവേട്ടനും റീ റിലീസ്, 14 വർഷത്തിന് ശേഷം ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിൽ
- നായികയായി കൃതി ഷെട്ടി, രാഘവ് ജുയലും ഹരീഷ് കല്യാണും അടങ്ങുന്ന വൻ താരനിര, തെലുങ്ക് അരങ്ങേറ്റം കളറാക്കാൻ പ്രണവ് മോഹൻലാൽ
- ദുൽഖറിന് പിന്നാലെ പ്രണവും, ഇത് വേണ്ടിയിരുന്നോ എന്ന് ആരാധകർ
പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് പേർ ആരൊക്കെ? എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്
കേരളപ്പിറവി ദിനത്തിൽ എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ പൃഥ്വിരാജ്. 2025 മാർച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണർത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
പോസ്റ്റിൽ പുറംതിരിഞ്ഞ് നിൽക്കുന്നത് ആരെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. അബ്രാം ഖുറേഷിയുടെ വില്ലനെയാണോ പോസ്റ്ററിൽ കാണിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഫഹദ് ഫാസിലിനെ പോലെയുണ്ടെന്ന് ചിലർ. ഹോളിവുഡ് നടന് ഡോണി യെൻ ആണെന്ന് ചിലർ. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണെന്ന് തമാശയുടെ മറ്റു ചിലർ. ഇത് കൂടാതെ പോസ്റ്ററിൽ മങ്ങിയ രൂപത്തിൽ മോഹൻലാലിനെ കാണാം. ഏതായാലും രണ്ടാം വരവ് വെറുതെയാകില്ല.
ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
അടുത്ത ലേഖനം