അനുബന്ധ വാര്‍ത്തകള്‍
- മലയാളത്തില്‍ വിക്രം ചെയ്താല്‍ റോളക്സ് ആകാന്‍ നല്ലത് പൃഥ്വിരാജ്: ലോകേഷ് കനകരാജ്
- അക്ഷയ് കുമാറിന് പ്രതിഫലം 100 കോടി; തലയില്‍ കൈവച്ച് 'പൃഥ്വിരാജ്' വിതരണക്കാര്‍, എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യം
- ഈ നായക്കുട്ടി എങ്ങനെ സിനിമയില്‍ എത്തി? സംവിധായകന് കിരണ്‍രാജ് ആ കഥ പറയുന്നു
- കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വന്‍ പരാജയം, പ്രദര്‍ശനം റദ്ദാക്കി തിയറ്ററുകള്‍
- 70 ദിവസങ്ങള്‍ക്ക് ശേഷം അല്ലി ഡാഡയെ കണ്ടു, ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്
എമ്പുരാന് ഇനി വൈകില്ല, ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പൃഥ്വിരാജ് !
എമ്പുരാന്റെ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്ന് അറിയുവാനായി ആരാധകര്‍ കാത്തിരിക്കുന്നു. ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് പൃഥ്വിരാജ് എത്തിയാല്‍ മതി.
ചിത്രീകരണം പൂര്‍ത്തിയായലുടന്‍ എമ്പുരാന്റെ ജോലികളിലേക്ക് പൃഥ്വിരാജ് കടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.എമ്പുരാന്‍ - എല്‍ 2 ന് ശേഷം തന്റെ നാലാമത്തെ സംവിധാനം സംരഭം കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. കെജിഎഫ് സിരീസിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് 'ടൈസണ്‍' എമ്പുരാന് ശേഷമാകും തുടങ്ങുക. അതിനാല്‍ തന്നെ മോഹന്‍ലാലിനൊപ്പമുളള പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാന ചിത്രം വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.