കാണാന്‍ ആളില്ല; അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വന്‍ പരാജയം, പ്രദര്‍ശനം റദ്ദാക്കി തിയറ്ററുകള്‍

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (12:14 IST)

കങ്കണ റണാവത്തിനെ പോലെ അക്ഷയ് കുമാറിനും ഇപ്പോള്‍ നല്ല കാലമല്ല. തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായതിന്റെ നാണക്കേടിലാണ് അക്ഷയ് കുമാര്‍. 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം ഏതാനും തിയറ്ററുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കാണാന്‍ ആളില്ലാത്തതുകൊണ്ട് നോര്‍ത്ത് ഇന്ത്യയിലെ പ്രധാന തിയറ്ററുകളില്‍ അടക്കം പ്രദര്‍ശനം വെട്ടിക്കുറയ്ക്കുകയും ചില പ്രദര്‍ശനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ചിത്രം ബോക്സ്ഓഫീസില്‍ മോശം പ്രകടനമാണ് നടത്തുന്നത്.

ജൂണ്‍ മൂന്നിനാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്. 250 കോടിയോളം മുതല്‍മുടക്കില്‍ പൂര്‍ത്തീകരിച്ച ചിത്രത്തിനു ഇതുവരെ തിരിച്ചുപിടിക്കാനായത് വെറും 48 കോടി മാത്രം. പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം വിക്രം ഗംഭീര ഹിറ്റായി. വിക്രമിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അക്ഷയ് കുമാര്‍ ചിത്രത്തിനു സാധിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :