അക്ഷയ് കുമാറിന് പ്രതിഫലം 100 കോടി; തലയില്‍ കൈവച്ച് 'പൃഥ്വിരാജ്' വിതരണക്കാര്‍, എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യം

രേണുക വേണു| Last Modified വെള്ളി, 10 ജൂണ്‍ 2022 (15:38 IST)

വലിയ അവകാശവാദങ്ങളോടെ തിയറ്ററിലെത്തിയ സിനിമയാണ് അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്. എന്നാല്‍, ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായി. പൃഥ്വിരാജിന്റെ വിതരണക്കാര്‍ ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

താരത്തിന്റെ പ്രതിഫലം നൂറ് കോടിയാണെന്നും നഷ്ടം നികത്താന്‍ അക്ഷയ് തന്നെ തയ്യാറാകണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐഡബ്യുഎം ബസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. തെന്നിന്ത്യയില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങള്‍ സഹിക്കാറുണ്ട്. അക്ഷയ് കുമാര്‍ അത്തരത്തില്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ജൂണ്‍ മൂന്നിനാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്. 250 കോടിയോളം മുതല്‍മുടക്കില്‍ പൂര്‍ത്തീകരിച്ച ചിത്രത്തിനു ഇതുവരെ തിരിച്ചുപിടിക്കാനായത് വെറും 48 കോടി മാത്രം. കാണാന്‍ ആളില്ലാത്തതുകൊണ്ട് നോര്‍ത്ത് ഇന്ത്യയിലെ പ്രധാന തിയറ്ററുകളില്‍ അടക്കം പ്രദര്‍ശനം വെട്ടിക്കുറയ്ക്കുകയും ചില പ്രദര്‍ശനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :