മറിയം വീട്ടിലുണ്ടെങ്കിൽ പുറത്തേക്ക് പോകാൻ വാപ്പച്ചിക്കും മടിയാണ്: ദുൽഖർ സൽമാൻ

Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (14:12 IST)
മമ്മൂട്ടി, തുടങ്ങിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷ എപ്പോഴും ആരാധകർക്കുണ്ട്. സെലിബ്രിറ്റി കിഡ്സും ഇക്കൂട്ടത്തിൽ താരമാണ്. ഇപ്പോഴിതാ മകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. മറിയം വീട്ടിലുള്ളപ്പോള്‍ വാപ്പിച്ചിയ്ക്ക് അവളെ വിട്ട് പുറത്തേയ്ക്ക് പോകാന്‍ പോലും മടിയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

‘അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്. പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്. എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. ഇപ്പോൾ അമാൽ വേണമെന്നില്ല, ഉറക്കത്തിൽ നിന്നെണീക്കുമ്പോൾ അടുത്ത് ഞാനുണ്ടായാലും മതി അവൾക്ക്’

‘ഇനി ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു. ഇതില്‍ ധാരാളം ഔട്ട്ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് ഞാന്‍ ഭയന്നു. ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും.’ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :